കുവൈത്ത് സിറ്റി : രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കുവൈത്തിലെ മുജ്തബ ക്രിയേഷന്‍ ബാനറില്‍ 'പ്യാര്‍ ഹേ പ്യാരാ വതന്‍-ഭാരതം' എന്ന ശീര്‍ഷകത്തില്‍ അണിഞ്ഞൊരുങ്ങിയ ദേശ ഭക്തി ഗാനം ശ്രദ്ധേയമാകുന്നു. ആല്‍ബത്തിന്‍റെ ഒദ്യോഗികമായ ഉത്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. എംബസ്സി ഓഡിറ്റോയത്തില്‍ നടന്ന ചടങ്ങില്‍ ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകരും കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വരും തലമുറയ്ക്ക് ഒരു കനവായോ കഥയായോ തോന്നാവുന്ന അനന്യസാധാരണമായൊരു ജീവിതം ജിവിച്ച സ്വാതന്ത്ര്യദിന പോരാളികളെ കുറിച്ചുള്ള ഗാനത്തില്‍ നിറയുന്നത് ദേശസ്നേഹം തന്നെയാണ്.കഴിഞ്ഞ നാല് വര്‍ഷമായി കുവൈത്ത് സ്വാതന്ത്ര്യ ദിനത്തില്‍ മുജ്തബ ക്രിയേഷന്‍ മുസിക് ആല്‍ബങ്ങള്‍ ഇറക്കിയിരുന്നു. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തിന്‍റെയും കുവൈത്ത് ഇന്ത്യ നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെയും ഭാഗമായി മുസിക് ആല്‍ബം ഇറക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.ബാപ്പു വെള്ളിപ്പറമ്പ് രചന നിര്‍വ്വഹിച്ച ആല്‍ബം സംവിധാനം ചെയ്തിരുക്കുന്നത് ഹബീബുള്ള മുറ്റിച്ചൂരാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ വരിച്ച ത്യാഗങ്ങള്‍ വിവരിക്കുന്ന ദേശഭക്തി ഗാനത്തിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രകാശ് മണ്ണൂരും ആലാപനം ചെയ്തിരിക്കുന്നത് ഹബീബുള്ളയും ഹിഷാം അബ്ദുല്‍ വഹാബും ചായാഗ്രഹണം നല്‍കിയത് രതീഷ് അമ്മാസും ശങ്കര്‍ ദാസുമാണ് .ചിത്രസംയോജനം ബിജു ഭദ്രയാണ്. കുവൈത്തിലെ പ്രശസ്ത കോറിയോഗ്രാഫന്‍മാരായ സിന്ധു മധുരാജ്,ലാല്‍സന്‍ ,അനൂപ് മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ നുറോളം കലാകാരന്മാരാണ് ആല്‍ബത്തില്‍ അണിനിരക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?