സ്വാതന്ത്ര ഭാരതം... സ്വപ്ന ഭാരതം

  • 15/08/2021

ഭാരതത്തിന്റെ 75 ആം  സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി കുവൈറ്റ്‌ സംഘടിപ്പിക്കുന്ന സ്വാതന്ത്ര ഭാരതം... സ്വപ്ന ഭാരതം എന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം  പ്രമുഖ വാഗ്മിയും, അധ്യാപകനും, സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം. എൻ. കാരശ്ശേരി മാസ്റ്റർ ആഗസ്റ്റ് 14 ന് വൈകുന്നേരം ഏഴ് മണിക്ക് നിർവഹിച്ചു "തല കൊയ്ത് അധികാരം തീരുമാനിക്കുന്ന ഫ്യൂഡൽ കാലഘട്ടത്തിൽ നിന്ന് തലയെണ്ണി അധികാരം തീരുമാനിക്കുന്ന ജനധിപത്യ മൂല്യങ്ങളുടെ നാടായി ഇന്ത്യ മാറിയതിന് പിന്നിൽ ഗാന്ധിജി ഉയർത്തി പിടിച്ച അഹിംസക്കു വലിയ പങ്കുണ്ടെന്നു "അദ്ദേഹം പറഞ്ഞു പി. കെ. എം ബി. എഡ് കോളേജ് മടമ്പം മുൻ പ്രിൻസിപ്പാളും, പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും, എഴുത്തുകാരനും, സൈക്കോളജിസ്റ്റും ആയ ഡോ. ബാലകൃഷ്ണൻ നമ്പ്യാർ "സ്വാതന്ത്ര്യം അർധരാത്രിയിൽ" എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണം നടത്തി.ശ്രീ എൽദോ എം. കുര്യാക്കോസ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ ശ്രീ. ടി. കെ. ബിനു മാസ്റ്റർ സ്വാഗതവും ശ്രീ മധു മാഹി നന്ദിയും പറഞ്ഞു

Related News