കോവിഡ് വാരിയേഴ്സിനെ ആദരിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മയുടെ സ്വാതന്ത്രദിനം 'കളങ്കമില്ലാത്ത സൗഹൃദം അതിരുകളില്ലാത്ത കാരുണ്യം'

  • 16/08/2021

കൊയിലാണ്ടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി FLTCയിലെ ജീവനക്കാർ, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാർ എന്നിവർക്ക് ആദരസൂചകമായി ഉച്ചഭക്ഷണം നൽകി കൊണ്ടാണ് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ സ്വതന്ത്രദിനം ആഘോഷിച്ചത്. 

താലൂക്ക് ആശുപത്രി ജീവനക്കാർക്ക് വേണ്ടി ഡോക്ടർ രമ്യയും പോലീസുകാർക്ക് വേണ്ടി എസ്.ഐ സുലൈമാൻ സാറും കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂരിൽ നിന്ന് ഭക്ഷണകിറ്റ് ഏറ്റുവാങ്ങി, FLTC ജീവനക്കാർക്ക് വേണ്ടി ജിഷാന്തും (കുട്ടൻ) ഭക്ഷണം ഏറ്റുവാങ്ങി. ഈ മഹാമാരിയുടെ കാലത്ത് ജനസേവനത്തിനായി ഇറങ്ങിതിരിച്ച ആരോഗ്യ മേഖലയിലെ പ്രവർത്തകരെ കൂട്ടായ്മ അഭിവാദ്യം ചെയ്തു. മുൻ പ്രസിഡന്റ് ഇല്യാസ് ബഹസ്സൻ, ജഗത് ജ്യോതി, നജീബ് മണമൽ, സുബൈർ മാണിക്കോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News