അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ സ്ഥി​തി എ​ത്ര​യും​വേ​ഗം സു​സ്ഥി​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കുന്നു: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

  • 18/08/2021

ജി​ദ്ദ :  അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​ക്കാ​ണു​ക​യാ​ണെ​ന്നും സ്ഥി​തി എ​ത്ര​യും​വേ​ഗം സു​സ്ഥി​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സു​ര​ക്ഷ, സ്ഥി​ര​ത, ജീ​വ​ൻ, സ്വ​ത്ത്​ എ​ന്നി​വ സം​ര​ക്ഷി​ക്കാ​ൻ താ​ലി​ബാ​നും എ​ല്ലാ അ​ഫ്​​ഗാ​ൻ പാ​ർ​ട്ടി​ക​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം, അ​ഫ്​​ഗാ​ൻ ജ​ന​ത​ക്കും ആ​രു​ടെ​യും ഇ​ട​പെ​ട​ലി​ല്ലാ​തെ സ്വ​ന്ത​മാ​യി തീ​രു​മാ​നി​ക്കു​ന്ന അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കൂ​ടെ നി​ൽ​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ നി​ല​വി​ലെ അ​സ്ഥി​ര​മാ​യ അ​വ​സ്ഥ​ക​ളും കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സൗ​ദി അ​റേ​ബ്യ അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ മു​ഴു​വ​ൻ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്.

എ​ല്ലാ​വ​രും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ സൗ​ദി​യി​ലെ​ത്തി​യ​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു".

Related News