'മതം മാനവിക ഐക്യത്തിന്, വർഗീയതക്കെതിരെ', പ്രമേയ വിശദീകരണ സംഗമം

  • 18/08/2021

കുവൈറ്റ് കേരള ഇസ് ലാഹീ സെൻ്റർ (KKIC) സംഘടിപ്പിക്കുന്ന ദ്വൈമാസ-ക്യാമ്പയ്‌നിന്റെ ഭാഗമായി, ഫഹാഹീൽ സോൺ പ്രമേയ വിശദീകരണ സംഗമം സംഘടിപ്പിക്കുന്നു.  

2021 ഓഗസ്റ്റ് 20 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സൂം ഓൺലൈൻ വഴിയാണ് പരിപാടി.

മനുഷ്യർ ഒരേ കുടുംബം എന്ന സങ്കൽപ്പത്തോളം വലിയ മാനവികത മറ്റെന്താണ്, മതം പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത് ആരുടെ താത്പര്യത്തിന്, വർഗ്ഗീയത മതത്തിൻ്റെ സൃഷ്ടിയോ, ഇസ്‌ലാം മാനവികതക്ക് ഒപ്പം നിൽക്കുന്നില്ലെന്നോ? തുടങ്ങിയ കാഥലായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതോടപ്പം, മാനവിക ഐക്യത്തിന് മതം മുന്നോട്ടു വെക്കുന്ന പ്രചോദനാത്മക കാര്യങ്ങളെ സംഗമം വിശകലനത്തിന് വിധേയമാക്കും.

വളരെ കാലിക പ്രാധാന്യമുള്ള ഈ പരിപാടിയിൽ  നാട്ടിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളായ കെ മുരളീധരൻ എം പി, മുൻ എം ൽ എ വി ടി ബൽറാം, പി എൻ അബ്ദുലത്തീഫ് മദനി(പ്രെസി: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), ഡോ.സി മുഹമ്മദ് റാഫി (പ്രൊഫസർ, AACV) എന്നിവർ സംസാരിക്കുന്നുണ്ട്. കുവൈറ്റിലെ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. വിപുലമായ പങ്കാളിത്തത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിപാടിൽ പങ്കെടുക്കാനുള്ള  ലിങ്ക് താഴെ നൽകുന്നു 

Id - 8249873469
pwd=1234

Related News