കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 19/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോട്ടയം കുറുവിലങ്ങാട്  സ്വദേശി സജികുമാർ കെ.ആർ (55) ആണ് മരണപ്പെട്ടത്. ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ തുഷാര, താരക, തേജസ് കൃഷ്ണ. കുടുംബത്തോടൊപ്പം അബ്ബാസിയയിലാണ് താമസം. അൽ റൗദത്താൻ മിനറൽ വാട്ടർ ബോട്ടിലിങ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. സാരഥി കുവൈറ്റിൻറെ സജീവ പ്രവർത്തകനും, മുൻ അഡൈസറി അംഗവുമായിരുന്ന സജികുമാർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾ സാരഥി ക്രൈസിസ് മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തിവരുന്നു. 

Related News