റൈറ്റ് ട്രാക്ക് ! വിദ്യാഭ്യാസ , തൊഴിൽ മാർഗ നിർദേശക വെബ്ബിനാർ നാളെ (21 ഓഗസ്റ്റ് ശനി)

  • 20/08/2021

കുവൈത്‌ :  അഭിരുചിക്കനുസരിച്ച ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെ കണ്ടെത്താനും  തിരഞ്ഞെടുക്കാനും  വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള  വിദ്യാഭ്യാസ തൊഴിൽ മാർഗനിർദേശക വെബിനാർ - റൈറ്റ് ട്രാക്ക് നാളെ (21 ആഗസ്റ്റ് 2021 ) ഉച്ചകഴിഞ്ഞു കുവൈത്തു സമയം ഒന്നരക്കും ഇന്ത്യൻ സമയം നാലുമണിക്കുമായി  നടക്കും.
കെ കെ എം എ യുടെ സോഷ്യൽ പ്രൊജക്റ്റ് വിഭാഗമാണ് സൂം , ഫേസ്ബുക് ലൈവ് ഓൺലൈൻ വേദികളിൽ പരിപാടി സംഘടിപ്പിക്കുന്നത് . ഈ വര്ഷം പത്തു , പന്ത്രണ്ടു പഠനം പൂർത്തീകരിച്ചവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും പരിപാടി പ്രയോജനപ്പെടും .

പ്രമുഖ കരിയർ ഗുരുവും സിജി കരിയർ ഡിവിഷൻ ഡയറക്ടറുമായ സക്കറിയ എം.വി പ്രസന്റേഷൻ സഹിതമുള്ള വെബിനാർ നയിക്കും .  സംശയങ്ങൾ ചോദിക്കാനും ഉപദേശങ്ങൾ തേടാനും അവസരമുണ്ട്.

https://us02web.zoom.us/j/7955013536?pwd=V01yMGdJUnFkaVE0Z291SENiVzk0UT09 എന്ന ലിങ്ക് വഴിയോ   സൂം മീറ്റിംഗ് ഐഡി 795 501 3536 പാസ്‌വേഡ്  : RightTrack എന്നിവ ഉപയോഗിച്ച് വെബ്ബിനറിൽ സംബന്ധിക്കാം  . 

kkma.news  എന്ന ഫേസ്ബുക് ഐഡിയിലൂടെയും പരിപാടിയിൽ സംവദിക്കാം .

Related News