തൃശ്ശൂർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.

  • 22/08/2021

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ആഭിമുഖ്യത്തിൽ 'ഓണാഘോഷം-2021' പരിപാടികൾ  ആഗസ്റ്റ് 19,20 വ്യാഴം-വെള്ളി ദിവസങ്ങളിൽ 
 ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ചു. 

 ആഗസ്റ്റ് 19 വ്യാഴാഴ്ച വൈകീട്ട് 7:00 മണി മുതൽ ട്രാസ്കിലെ അനുഗ്രഹീത കലാകാരന്മാരുടെ മ്യൂസിക്കൽ ലൈവ് പ്രോഗ്രാം ട്രാസ്ക് ഫേസ്ബുക്ക് പേജിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു. ആഗസ്റ്റ് 20 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് ആരംഭിച്ച പൂക്കള മത്സരത്തിൽ ഗ്രൂപ്പായിട്ടുള്ള എട്ട് ടീമുകൾ പങ്കെടുത്തു.  

 വെള്ളിയാഴ്ച വൈകീട്ട്‌ 6:00 മണി മുതൽ സൂം ഫ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്ക്  വനിതാവേദി ജനറൽ കൺവീനർ: ശ്രീമതി. ധന്യ മുകേഷ്, സെക്രട്ടറി: സിന്ധു പോൾസൺ, ജോയിന്റ് സെക്രട്ടറി: മഞ്ജുള ഷിജോ എന്നിവർ നേതൃത്വം നൽകുകയും, ചടങ്ങിന് സ്വാഗതം അർപ്പിച്ചു കൊണ്ട് സിന്ധു പോൾസൺ, അസോസിയേഷൻ അംഗ ങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസിഡന്റ്: ശ്രീ.ജോയ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിക്കുകയും ചെയ്തു.

തുടർന്ന് ട്രാസ്ക് അംഗങ്ങളുടെയും, കുട്ടികളുടെയും,നാടൻ പാട്ട്, ഓണപാട്ട്, ഡാൻസ്, എന്നി കലാപരിപാടികളും, അസോസിയേഷൻ അംഗങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് കോമഡി ഉത്സവം ഫെയിം ഇബ്രാഹിം മൂവാറ്റുപുഴയുടെ മിമിക്രിയും പരിപാടിയിൽ അരങ്ങേറി.ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വനിതാവേദി ജോയിന്റ് സെക്രട്ടറി. മഞ്ജുള ഷിജോ  നന്ദി പ്രകാശിപ്പിച്ചു.

Related News