കെ.ഡി.എൻ.എ ഓണാഘോഷം: ഓ.എൻ.വിയുടെ കൊച്ചുമകൾ അപർണ രാജീവ് പങ്കെടുക്കും

  • 22/08/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ ആഗസ്ത് 27 വെള്ളിയാഴ്ച വൈകുന്നേരം ഓൺലൈനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ  ഓ.എൻ.വിയുടെ കൊച്ചുമകളും ചലച്ചിത്ര പിന്നണി ഗായികയുമായ അപർണ രാജീവ് പങ്കെടുക്കും. 

കുവൈറ്റ് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ  60 വര്ഷം പൂർത്തീകരിച്ചതിൽ പ്രത്യക പരിപാടിയും   ഓണാഘോഷത്തോട് അനുബന്ധിച്ചു കെ.ഡി.എൻ.എ  നടത്തിയ പൂക്കള മത്സരത്തിൽ പങ്കെടുത്ത വിജയികളെയും ഓണാഘോഷ ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ ഓണ സന്ദേശം,ഗാനമേള, കോമഡി ഷോ നൃത്ത നൃത്തങ്ങൾ തുടങ്ങി നിരവധി കലാപരിപാടികൾ ഉണ്ടാകുമെന്നും  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 50323261 60340912 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News