വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽസർവീസ്, കുവൈറ്റ്‌ രക്തദാനക്യാന്പ് സംഘടിപ്പിക്കുന്നു

  • 23/08/2021

കുവൈറ്റ് സിറ്റി -  ഇന്ത്യയുടെ 75-മത് സ്വാതന്ദ്ര്യ ദിനത്തോട് അനുബന്ധിച്ചും, 60 വർഷത്തെ ഇന്ത്യ കുവൈറ്റ്‌ ബന്ധം ആഘോഷിക്കുന്നത്തിനും വേണ്ടി  വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽസർവീസ്,കുവൈറ്റ്‌ ഒരു ദിവസം നീണ്ടുനിൽക്കുന്ന രക്ത ധാന ക്യാമ്പ് 27th ഓഗസ്റ്റ് 2021, വെള്ളിയാഴ്ച  ഉച്ചക്ക് 1.30 മുതല്‍ ജാബ്രിയ ബ്ലഡ്‌ ബാങ്കിൽ വെച്ച്  നടത്തുന്നു.

കുവൈറ്റിലെ പ്രമുഖആതുരാലയം ആയബദർഅൽസമാ ഹോസ്പിറ്റൽ,  TVS എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ബ്ലഡ്‌ ഡോനെഷൻ  ക്യാമ്പിൽ നിലവിലെ കൊറോണ സാഹചര്യത്തിൽ രക്‌തദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി ഇതിൽ പങ്കാളികൾ ആകാൻ കുവൈറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

രക്ത ദാനം നൽകാൻ തയ്യാറാകുന്നവർ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. കുവൈറ്റിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 51513240 , 69931569, 97472388, 66465512, 55300104 എന്നീ നന്പരുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.

Related News