സൗദിയില്‍ കുട്ടികള്‍ക്ക് മോഡേണ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കാന്‍ അനുമതി

  • 23/08/2021

ജിദ്ദ: സൗദിയില്‍ കുട്ടികള്‍ക്ക് മോഡേണ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കാന്‍ അനുമതി. 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് നല്‍കുക.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
സൗദി ആരോഗ്യ മന്ത്രാലയ അധികൃതര്‍ക്ക് മോഡേണ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.

17 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മോഡേണ വാക്സിന്‍ ഉപയോഗിക്കാന്‍ ജൂലൈ 9 ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 12 വയസും അതില്‍ കൂടുതലും പ്രായമമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് കോവിഡ്മഹാമാരിയെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമെന്നാണ് വിഷേഷിപ്പിക്കുന്നത്.

Related News