‘സാന്ത്വനം കുവൈറ്റ്’ രക്തദാനക്യാമ്പ് ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.

  • 23/08/2021

സാന്ത്വനം കുവൈറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള-കുവൈറ്റ് ചാപ്റ്റർ മായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. അദാൻ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ വെള്ളിയാഴ്ച  രാവിലെ 9 മുതൽ ഉച്ചയ്ക്ക്‌ 2 മണിവരെയായിരുന്നു ക്യാമ്പ്. ഇന്ത്യൻ അംബാസിഡർ  ശ്രീ സിബി ജോർജ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 140 ഓളം പേർ രക്തദാനം നിർവഹിച്ചു. കുവൈറ്റ് സെൻട്രൽ ബഡ് ബാങ്കിലെ പതിനഞ്ചോളം  ജീവനക്കാർ മുഴുവൻ സമയവും  ക്യാമ്പിന് നേതൃത്വം നൽകി. സാന്ത്വനം കുവൈറ്റ് ന്റെയും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ ന്റെയും വാളണ്ടിയർമാർ  പരിപാടിയുടെ വിജയത്തിനായി  സജീവമായി രംഗത്തുണ്ടായിരുന്നു.

ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ  രക്തദാനക്യാമ്പ് മുഴുവൻ ചുറ്റിനടന്നു കണ്ടു. ഒപ്പം ക്യാമ്പിന് നേതൃത്വം കൊടുത്ത ഡോക്ടർമാർ നഴ്സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് മൊമെന്റോ നൽകി ആദരിക്കുകയും, കോവിഡ്‌ പ്രതിസന്ധിക്കാലത്തെ അവരുടെ സമാനതകളില്ലാത്ത സേവനത്തെ പ്രശംസിക്കുകയും ചെയ്തു. രക്തദാനം നിർവ്വഹിച്ച മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ ക്യാമ്പിൽ വിതരണം ചെയ്തു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ കമൽ സിംഗ് രാതോർ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ശ്രീ നസീം പാർക്കർ, കുവൈറ്റ് എൻജിനീയേഴ്സ് ഫോറം കൺവീനർ ശ്യാം മോഹൻ, ഐ സി എസ് ജി കോഡിനേറ്റർ സുരേഷ്  കെ പി , പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ അജിത് കുമാർ, ഷൈനി ഫ്രാങ്ക്, സാന്ത്വനം പ്രസിഡണ്ട് നെൽസൺ നൈനാൻ, സെക്രട്ടറി അനിൽ കുമാർ ബ്ലഡ് ഡോണേഴ്സ് കേരള രക്ഷാധികാരി മനോജ് മാവേലിക്കര തുടങ്ങി ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 

ഉദ്ഘാടന ചടങ്ങിനു  പ്രോഗ്രാം കൺവീനർ ബിവിൻ തോമസ് സ്വാഗതവും കോഡിനേറ്റർ ബിജി മുരളി നന്ദിയും പറഞ്ഞു. രോഹിത്‌ ശ്യാം സ്വാഗതഗാനവും ജ്യോതിദാസ്‌ അവതരണവും നിർവ്വഹിച്ചു. ഉത്രാടം നാളിൽ നടന്ന രക്തദാന ക്യാമ്പിൽ പൂക്കളവും മാവേലിയും  ഒപ്പം പായസ വിതരണവും ഉണ്ടായിരുന്നു. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന അംബാസഡർ ശ്രീ സിബി ജോർജ്, കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിനുള്ള സാന്ത്വനം കുവൈറ്റിന്റെ പ്രത്യേക ഉപഹാരവും ചടങ്ങിൽ കൈമാറി.

കുവൈറ്റ്‌ ഇന്ത്യൻ എംബസിയുടെ യുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികവും ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിൻറെ 60 ആം വാർഷികവും ആഘോഷിക്കുന്നതിൻറെ ഭാഗമായാണ് സാന്ത്വനം കുവൈറ്റും ബി ഡി കെയും  ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

Related News