കുവൈത്ത് കെ എം സി സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു:

  • 27/08/2021

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദർ അൽ സമ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂരിന്റെ  അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ്ങ് റാതോഡ് ഉദ്ഘാടനം ചെയ്തു.

ഫർവ്വാനിയ ബദർ അൽ സമ പോളി ക്ലിനിക്കിൽ നടന്ന ക്യാമ്പ് 200 ൽ അധികം കെ എം സി സി മെമ്പർമാർ പ്രയോജനപ്പെടുത്തി. ബദർ അൽ സമ പോളി ക്ലിനിക്ക് ബ്രാഞ്ച് മാനേജർ റസാഖ്, കെ എം സി സി ഉപദേശക സമിതി വൈസ് ചെയർ മാൻ കെ ടി പി അബ്ദുറഹിമാൻ,   കെ എം സി സി സംസ്ഥാന ഭാരവാഹികളായ ഖാലിദ് ഹാജി, റസാഖ് അയ്യൂർ, മെഡിക്കൽ വിങ്ങ് ചെയർമാൻ ഷഹീദ് പാട്ടിലത്ത്, മെഡിക്കൽ വിങ്ങ് ജനറൽ കൺവീനർ  ഡോ. അബ്ദുൽ ഹമീദ്  പൂളക്കൽ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ വിങ്ങ് ജനറൽ കൺവീനർ അബ്ദു സത്താർ മോങ്ങം, ഹെൽപ്പ് ഡസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, ജില്ലാ - മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹമീദ് മൂടാൽ, ഷുഹൈബ് കണ്ണൂർ, ഷാജഹാൻ, ഹബീബ്, അലി മാണിക്കോത്ത്, അബ്ദു കടവത്ത്, ഷാഫി കൊല്ലം, ഷമീർ വളാഞ്ചേരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ടി ടി ഷംസു സ്വാഗതവും സംസ്ഥാന ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.

Related News