കേരളത്തില്‍ നിന്ന് സൗദിയിലേക്ക് ഇന്ന് മുതൽ വിമാനസർവീസ്

  • 29/08/2021



കൊച്ചി: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കൊറോണ നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആദ്യമായി ഇന്നുമുതൽ സൗദിയ എയര്‍ലൈന്‍സ് പുറപ്പെടല്‍ സര്‍വീസ് നടത്തും. സൗദിയയുടെ വിമാനം 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെട്ടു.

അന്താരാഷ്ട്ര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി സിയാലില്‍ പ്രതിഫലിച്ചു തുടങ്ങി. ഞായറാഴ്ച മാത്രം 6069 രാജ്യാന്തര യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്.

സൗദിയ വിമാനം എസ് വി 3575 ഇന്ന് പുലര്‍ച്ചെ 395 യാത്രക്കാരുമായി പുറപ്പെട്ടു. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഇന്‍ഡിഗോ സൗദി വിമാന സര്‍വീസ് നടത്തും.

Related News