കെ.ഡി.എൻ.എ ഓണാഘോഷം സംഘടിപ്പിച്ചു.

  • 29/08/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഓണാഘോഷം ഓൺലൈനിൽ ആഗസ്ത് 27 വെള്ളിയാഴ്ച ആഘോഷിച്ചു. കോവിഡ് മൂലവും കോവിദാനന്തര ചികിത്സയിലുമിരിക്കെ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്. 

ഓ.എൻ.വി യുടെ കൊച്ചുമകളും ചലച്ചിത്ര  പിന്നണി ഗായികയുമായ അപർണ രാജീവ് ഉത്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ മുഖ്യാഥിതിയായിരുന്നു. അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി ഓണ സന്ദേശവും അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, കുട ജനറൽ കൺവീനർ പ്രേംരാജ്, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, ടിക്‌ടോകിലും ഇൻസ്റ്റ ഗ്രാമിലും ശ്രദ്ധേയമായ ദാസേട്ടൻ കോഴിക്കോട്, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി സമീർ കെ.ടി എന്നിവർ ആശംസകൾ അറിയിച്ചു. 

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വാര്ഷികാഘോഷത്തോടനുബന്ധിച്ചു വൈസ് പ്രസിഡന്റ് അസ്സീസ് തിക്കോടി സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തിന്റെ വിജയികളെ ജഡ്ജായിരുന്ന നിക്സൺ ജോർജ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ശ്യാമ കൊട്ടാരക്കര, രണ്ടാം സമ്മാനം ടോം സെബാസ്റ്റിയൻ ,ചിന്നു ശ്യാം എന്നിവർ പങ്കിട്ടു. മൂന്നാം സമ്മാനം അൻസീറാ സുൽഫി. 

അപർണ രാജീവ്, കബീർ കാലിക്കറ്റ്, റാഫി കല്ലായ്, സായി അപ്പുക്കുട്ടൻ, സമീർ വെള്ളയിൽ, റിതുപർണ നായർ, രജിത തുളസീധരൻ, റിഷികേശ്‌ നായർ, ധർമരാജൻ മണിയെടത്ത്, അയാൻ മാത്തൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ധർമ്മിത ധർമരാജ്, നൂർലിൻ സി. ജോയ്, ദില്ലാറ ധർമരാജ്, നിയ മറിയ എന്നിവർ നൃത്തം ചെയ്തു. ഇലാൻ നാഫി ജിദ്ദയിൽ നിന്ന് പിയാനോയിൽ ഓണ ഗാനങ്ങളും സ്മിഷോ സിദ്ധൻ കവിത പാരായണവും നടത്തി. 

വുമൺസ് ഫോറം ട്രഷറർ സാജിത നസീർ സ്വാഗതവും സാൽമിയ ഏരിയ പ്രസിഡന്റ് അനസ് പുതിയൊട്ടിൽ നന്ദിയും പറഞ്ഞു. പരിമിതമായ സാഹചര്യം ആയിരുന്നെകിലും നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നുമായി വൻ ജനപങ്കാളിത്തം ഉണ്ടായി. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ പ്രോഗ്രാം ഹോസ്റ്റും കൺവീനർമാരായ തുളസീധരൻ തോട്ടക്കര, അഷീക ഫിറോസ്, പ്രജു ടി.എം എന്നിവർ ചേർന്ന് പ്രോഗ്രാം നിയന്ത്രിച്ചു.

Related News