കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ തോമസ് മാത്യു കടവിലിന്റെ പിതാവ് കടവിൽ മത്തായി തോമസ് നിര്യാതനായി.

  • 02/09/2021

ചെങ്ങന്നൂർ : കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക  പ്രവർത്തകനും, ലോക കേരള സഭാംഗവുമായ തോമസ് മാത്യു കടവിലിന്റെ പിതാവ് കടവിൽ മത്തായി തോമസ് (88) നിര്യാതനായി. ചെങ്ങന്നൂർ, പെരളശ്ശേരി സ്വദേശിയാണ്. ഭാര്യ: കുഞ്ഞുഞമ്മ തോമസ്സ്. മക്കൾ: തോമസ് മാത്യു കടവിൽ, (കുവൈറ്റ്, ലോക കേരള സഭാംഗം) ജോജി തോമസ് (യുഎഇ), ജോർജി തോമസ് (യു.എസ്എ), ജേക്കബ് കടവിൽ (കുവൈറ്റ്) പരേതനായ ഷാജി തോമസ്. മരുമക്കൾ: ലൂസി തോമസ് മാത്യു (കുവൈറ്റ് ) ജോർജ്ജ് തോമസ് (യുഎഇ), റീന തോമസ് (യുഎസ്എ), സുമി ജേക്കമ്പ് (കുവൈറ്റ്), ലിസ്സ ഷാജി.

പരേതൻ ഇന്ത്യൻ കരസേനയിലും കെഎസ്ആർടിസി യിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 ന് പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിത്തേരിയിൽ.

Related News