ഉയര്‍ന്ന യാത്രാ നിരക്ക് പ്രവാസികള്‍ക്ക് തിരിച്ചടി, സര്‍ക്കാര്‍ ഇടപെടണം : കെ.ഐ.സി

  • 04/09/2021

കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, മടങ്ങി വരുന്ന പ്രവാസികള്‍ക്ക് താങ്ങാനാവാത്ത വിധം വിമാനയാത്രാ നിരക്ക്  ഉയരുന്നത് നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് കുവൈത്ത് കേരള ഇസ്സാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ നടപടികളുടെ  ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍  റദ്ദാക്കിയത് മൂലം,  മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

വിമാന സര്‍വീസിന് അനുമതി ലഭിച്ചിട്ടും, സമയത്ത് തിരിച്ചെത്താനായില്ലെങ്കില്‍ പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.കുവൈത്ത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടികള്‍ ഉണ്ടായിട്ടും, ലക്ഷങ്ങളുടെ ടിക്കറ്റ് നിരക്ക് കാരണം പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തനാവാത്ത അവസ്ഥയാണ്. ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിമാന കമ്പികളുമായി ചര്‍ച്ച നടത്തി, യാത്രാ നിരക്ക് കുറക്കാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന്  കെ.ഐ.സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Related News