ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഫോക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 06/09/2021

കുവൈറ്റ്‌ സിറ്റി:- ഇന്ത്യൻ സ്വാതന്ത്യദിനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്), കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖരായ ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആഗസ്റ്റ് 27, സെപ്റ്റംബർ 3 തീയ്യതികളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ  300 ലധികം ആളുകൾ പങ്കെടുത്തു.

ഫോക്ക് പ്രസിഡന്റ്  സലിം എം.ൻ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് ചാരിറ്റി  സെക്രട്ടറി ഹരി കെ.നമ്പ്യാർ സ്വാഗതം ആശംസിച്ചു. ഫോക്ക് ട്രഷറർ മഹേഷ് കുമാർ നന്ദി അറിയിച്ചു. ബദർ അൽ സമ മെഡിക്കൽ മാർക്കറ്റിങ് ഡിപ്പാർട്മെന്റ് ഓഫീസർ അബ്ദുൾ കാദിർ മറൂഫ് ഫോക്ക് അംഗങ്ങൾക്കുള്ള ഹെൽത്ത് കാർഡ് ഫോക്ക് പ്രസിഡന്റിന്  കൈമാറി ഹെൽത്ത് കാർഡിന്റെ ആനുകുല്യങ്ങളെപ്പറ്റി സംസാരിച്ചു.

ഫോക്ക് ആക്റ്റിംഗ് ജനറൽ സെക്രട്ടറി രാഹുൽ ഗൗതം, വനിതാവേദി ചെയർപേഴ്സൺ രമാ സുധീർ, വനിതാവേദി ട്രഷറർ ശ്രീഷ ദയാനന്ദൻ,  വൈസ് പ്രസിഡന്റുമാരായ വിജയകുമാർ, രാജേഷ്ബാബു, ഹരിപ്രസാദ്, മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ്,  യൂണിറ്റ്, കേന്ദ്രക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related News