കുവൈറ്റിലേക്കുള്ള വിമാന റ്റിക്കറ്റിന്റെ അമിത വർദ്ദന പിൻ വലിക്കണം. ഓ ഐ സി സി

  • 06/09/2021

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്കുള്ള വിമാന റ്റിക്കറ്റിന്റെ അമിത വർദ്ദന റദ്ദാക്കാനുള്ള അടിയന്തര നടപടി സ്വികരിക്കണമെന്ന് കേന്ത്ര സംസ്താന സർക്കാരുകളോട്‌ ഓവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നഷണൽ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര ആവശ്യപ്പെട്ടു. 

കുവൈറ്റിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക്‌ റദ്ദാക്കിയ സാഹചര്യത്തിൽ ഇൻഡ്യയിലും കേരളത്തിലും കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിനു പ്രവാസികൾക്ക്‌ തിരിച്ചെത്തുവാനുള്ള അവസരം വന്നപ്പോൾ അമിതമായ റ്റിക്കറ്റ്‌ വർദ്ദന പ്രവാസികളുടെ തിരിച്ച്‌ വരവിനു തടസം ആയിരിക്കുകയാണു.  കഴിഞ്ഞ രണ്ട്‌ വർഷമായി സാലറി ലഭിക്കാതെ, മറ്റ്‌ യാതൊരു വരുമാനം ഇല്ലാതെ കഷ്ട്റ്റപ്പെടുന്ന പ്രവാസികൾക്കേറ്റ ഇരുട്ടടി ആണു യാതൊരു നിതികരണവും ഇല്ലാത്ത നിരക്ക്‌ വർദ്ദനയെന്ന് പ്രാധാന മന്ത്രിക്കും, കേന്ത്ര വിദേശ കാര്യ മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ  ഓ ഐ സി സി ചുണ്ടിക്കാണിച്ചു.

Related News