ഇന്ത്യ - കുവൈറ്റ്‌ വിമാന നിരക്ക് കുറയ്ക്കാനാവശ്യപ്പെട്ട് ഫോക്ക് നിവേദനം നൽകി

  • 08/09/2021

കുവൈറ്റ്‌ സിറ്റി : ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തിയ അമിത ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക് ), കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും, വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി സിബി ജോർജിനും, കണ്ണൂർ എംപി  കെ.സുധാകരനും നിവേദനം നൽകിയതായി ഫോക്ക് പ്രസിഡന്റ്‌ സലിം എം ൻ, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രെഷറർ മഹേഷ്‌ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു കോവിഡിനെ തുടർന്ന് ഏറെകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവിമാന സർവീസുകൾ നിർത്തി വെക്കപ്പെട്ടിരിന്നു. ഇന്ത്യൻ സ്ഥാനാപതിയുടെ സമഗ്രമായ ഇടപെടുകളിലൂടെ വിമാന സർവീസുകൾ പുനരാരംഭിച്ചതിലൂടെ നിരവധി ആളുകൾ നാട്ടിൽ നിന്നും തിരിച്ചു വരാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ അടക്കമുള്ള വിമാനസർവീസുകൾ ഏർപ്പെടുത്തിയ അമിത ടിക്കറ്റ് നിരയ്ക്ക്‌ കുറയ്ക്കണം എന്ന് ഇമെയിൽ സന്ദേശമായി നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ഫോക്ക്‌ ഭാരവാഹികൾ അറിയിച്ചു.

Related News