അമിത വിമാനനിരക്കിൽ പ്രതിഷേധിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ കോഴിക്കോട് എയർ ഇന്ത്യ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

  • 08/09/2021

കോഴിക്കോട് : കുവൈത്തിലേക്കുള്ള വിമാനനിരക്ക് നിയന്ത്രണ വിധേയമാക്കുക. പ്രവാസികളോട് കരുണ കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോഴിക്കോട് എയർ ഇന്ത്യ ഓഫിസിനു മുന്നിൽ നടന്ന പരിപാടി കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ  ബേപ്പൂർ ഉദ്‌ഘാടനം ചെയ്തു. ഇല്യാസ് ബഹസ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നജീബ് മണമൽ, മൻസൂർ ചെറുപ്പളശേരി,  ജിനീഷ് നാരായണൻ, ഉസ്മാൻ പാലക്കാട് ശ്യാം ലാൽ, ജാസിർ എന്നിവർ സംസാരിച്ചു. 

ജഗത് ജ്യോതി സ്വഗതവും സഹീർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. തുടർന്ന് എയർ ഇന്ത്യ കോഴിക്കോട് സ്റ്റേഷൻ മാനേജർ റാസ അലി ഖാനുമായി കൂട്ടായ്മയുടെ ഭാരവാഹികൾ ചർച്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ്സ് റേറ്റിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്ന ട്രാവൽ ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക്  കൈമാറുകയാണേൽ അത്തരം ട്രാവൽ ഏജൻസികൾക്കെതിരെ നടപടി ഉണ്ടാകും എന്നും അദ്ദേഹം ചർച്ചയിൽ കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചു. ഒപ്പം നിരക്ക് കുറക്കാനുള്ള കാര്യത്തിലും എയർഇന്ത്യയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ സമീപനം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു തന്നു.

Related News