കുവൈത്തിൽ കോട്ടയം സ്വദേശിയായ നേഴ്സ് ചികിത്സയിലിരിക്കെ അന്തരിച്ചു.

  • 08/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോട്ടയം സ്വദേശിയായ നേഴ്സ് ചികിത്സയിലിരിക്കെ  അന്തരിച്ചു, കോട്ടയം ആർപ്പുക്കര വില്ലുന്നി വിരുത്തി പറമ്പിൽ റ്റിജി സിറിയക്കിൻറെ ഭാര്യ ആശാ ടി ജേക്കബ് (42) ആണ് മരിച്ചത്. അർബുദബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. 

വറാ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തീയറ്റര്‍ വിഭാഗത്തില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്ന ആശ. മക്കൾ: ജോയൽ , ജൂവൽ. ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ എസ്.എംസി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.

Related News