കോഴിക്കോട്ടേക്ക് വിമാന സർവീസ് ആരംഭിക്കണം -കെ.ഡി.എൻ.എ

  • 10/09/2021

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് കുവൈറ്റി വിമാന കമ്പനികളായ കുവൈറ്റ് എയർ വെയ്‌സ് ജസീറ എയർ വെയ്‌സ് എന്നിവയുടെ സർവീസ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനായി ഇന്ത്യൻ അംബാസിഡർ സിബി ജോർജിന് കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആവശ്യപ്പെട്ടു. 

കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം കുവൈറ്റ് എയർ വെയ്‌സ് ജസീറ എയർ വെയ്‌സ് എന്നീ വിമാന കമ്പനികൾ നിരവധി തവണ കോഴിക്കോട്ടേക്ക് ചാർട്ടർ ഫ്ലൈറ്റ് നടത്തിയിരുന്നു. കുവൈറ്റിൽ അധിവസിക്കുന്ന മലയാളികളിൽ വലിയൊരു ശതമാനം ആളുകളും മലബാർ മേഖലയിൽ നിന്നുള്ളവരാണ്. 

കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുവേണ്ടി അംബാസ്സർ ചെയ്തുവരുന്ന പ്രവർത്തനങ്ങളെയും അതുപോലെ ഇന്ത്യക്കാർക്ക് ഉപകാരപ്രകാരമാവുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങളെയും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

Related News