പാലാ ബിഷപ്പിന്റെ പരാമര്‍ശം അപലപനീയം, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക : കെ.ഐ.സി

  • 10/09/2021

കുവൈത്ത് സിറ്റി : പാലാ ബിഷപ്പിന്റെ ലവ്ജിഹാദ്, നാര്‍ക്കോട്ടിക്  ജിഹാദ് തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ അപക്വവും അപലപനീയവുമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുന്ന ഈ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാകണം.RSS ന്റെ പൊള്ളയായ സാങ്കല്‍പിക വാദങ്ങളെ ഏറ്റു പിടിക്കുന്ന മതമേലാളന്‍മാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം.

ജാതി മത ഭേദമന്യേ കാലങ്ങളായി കേരള ജനത പരസ്പരം പുലര്‍ത്തി പോരുന്ന സ്നേഹവും സൗഹാര്‍ദ്ദവും തകര്‍ത്ത് നമുക്കിടയില്‍ വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താനുള്ള ഗൂഢ തന്ത്രങ്ങളെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Related News