വിവാദ കൈപുസ്തകം പിൻവലിക്കണം: കെഐസി

  • 15/09/2021

കേരളത്തിലെ സൗഹാർദാന്തരീക്ഷം തകർക്കുമാറ് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനകൾക്കും വാഗ്വാദങ്ങൾക്കും പിറകെ താമരശ്ശേരി രൂപതയുടെ പേരിൽ വിതരണം ചെയ്യുന്ന തെറ്റിദ്ധാരണയും വിദ്വേഷവും പരത്തുന്ന പുസ്തകം പിൻവലിച്ചു ബന്ധപ്പെട്ടവർ സമൂഹത്തോട് മാപ്പ് പറയണമെന്ന് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ ലൗജിഹാദിന്റെ പേരിൽ ഇല്ലാക്കഥകൾ മെനഞ്ഞു ഇസ്ലാമിനെയും ഇസ്ലാമിക മൂല്യങ്ങളെയും തെറ്റിദ്ധരിപ്പിച്ചു സമുദായങ്ങൾ തമ്മിലെ സൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ തുറുങ്കിലടച്ചു അർഹമായ ശിക്ഷ നൽകണം. ആർഎസ്എസ് അജണ്ടക്ക് വഴങ്ങി കൊടുക്കുന്ന ഇത്തരം പ്രവണതകൾ കേരള സമൂഹത്തിൽ നിലനിൽക്കുന്ന മത സൗഹാർദങ്ങൾക്കും സ്വൈര്യ ജീവിതത്തിനും വിഘാതം സൃഷ്ടിക്കാൻ കാരണമാകുമെന്നും കെഐസി ഭാരവാഹികൾ പത്രകുറിപ്പിൽ കൂട്ടിച്ചേർത്തു.

Related News