മൂന്ന് ലക്ഷത്തോളം കുട്ടികൾ പിൻവാങ്ങി: സൗദിയിൽ വിദേശ, സ്കൂളുകൾ പ്രതിസന്ധിയിൽ

  • 16/09/2021


റിയാദ്: സൗദിയിൽ സ്വകാര്യ സ്കൂളുകളിൽനിന്ന് 3 ലക്ഷത്തോളം കുട്ടികൾ പിൻവാങ്ങിയതോടെ വിദേശ, സ്കൂളുകൾ പ്രതിസന്ധിയിൽ. കൊറോണയെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം 200ഓളം സ്കൂളുകൾ അടച്ചിരുന്നു.

വിദ്യാർഥികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന ഏതാനും സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിലിയാണ്. കൊറോണയ്ക്ക് മുൻപ് 1700 സ്വകാര്യ, രാജ്യാന്തര സ്കൂളുകളിലായി 10.8 ലക്ഷം വിദ്യാർഥികൾ പഠിച്ചിരുന്നു.

ഇപ്പോൾ അത് 7.5 ലക്ഷമായി കുറഞ്ഞു. ജോലി നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾ രാജ്യം വിട്ടതാണ് വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്. കെജി മുതൽ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും.

Related News