ആപ്പിൾ ആപ്പിൾ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം.

  • 16/09/2021

കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സുരക്ഷാ വിഭാഗം ഐഫോൺ സ്മാർട്ട് ഉപകരണങ്ങൾക്ക് ആവശ്യമായ അപ്‌ഡേറ്റുകൾ എത്രയും വേഗം വരുത്തണമെന്ന് നിർദ്ദേശിച്ചു. ഐഫോൺ ഫോണുകളിലെ iMessage സേവനത്തിൽ ഗുരുതരമായ തകരാര് കണ്ടെത്തിയതിനെത്തുടർന്നാണ്  ഉപയോക്താക്കൾ   എത്രയും വേഗം ആപ്പിൾ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്.   

ഇസ്രായേലി സ്പൈവെയർ കമ്പനിയായ NSO ഗ്രൂപ്പ്  ആപ്പിൾ കമ്പ്യൂട്ടർ, വാച്ച് അല്ലെങ്കിൽ ഐഫോൺ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

Related News