കുവൈത്തിൽ ജനജീവിതം സാധാരണനിലയിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി.

  • 16/09/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരി ഏല്‍പ്പിച്ച പ്രതിസന്ധികളില്‍ നിന്ന് തിരികെ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിന്‍റെ തൊട്ടടുത്താണ് രാജ്യമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. പുതിയ ഫര്‍വാനിയ ഹോസ്പിറ്റൽ ബില്‍ഡിംഗ് പ്രോജക്ട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. 

കൊവിഡ് കേസുകളില്‍ വളരെയധികം കുറവ് വന്നിട്ടുണ്ട്. ഒപ്പം വാക്സിനേഷന്‍ നിരക്ക് 70 ശതമാനം പിന്നിട്ടു കഴിഞ്ഞു. മഹാമാരിയെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ആരോഗ്യ സംവിധാനത്തെ അദ്ദേഹം അഭിനന്ദിച്ചു. 

അവരെ ആദരിക്കാന്‍ പാരിതോഷികങ്ങളും നന്ദി വാക്കുകളും മാത്രം മതിയാകില്ല. നമ്മള്‍ ഈ ചരിത്രം രേഖപ്പെടുത്തണം. ഇത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ ഹമദ് അല്‍ സബായുടെയും ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്‍ദുള്‍ റഹ്മാന്‍ അല്‍ മുത്തൈരിയുടെയും ചുമതലയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ ഫർവാനിയ ഹോസ്പിറ്റൽ കെട്ടിട പദ്ധതി അടുത്ത വർഷം തുടക്കത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന്  പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാഹ് പറഞ്ഞു, രാജ്യത്തെ ആരോഗ്യ മേഖല ആരോഗ്യത്തിന്റെ തലത്തിൽ ഒരു വലിയ ആധുനികവൽക്കരണത്തിന് സാക്ഷ്യം വഹിക്കുന്നു. 

പുതിയ ഫർവാനിയ ആശുപത്രി കെട്ടിടത്തിന് 950 -ലധികം കിടക്കകളും  , 156 മുറികളുള്ള ഒരു ഡെന്റൽ സെന്ററിനു പുറമേ 31 ഓപ്പറേറ്റിംഗ് റൂമുകളും ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News