ക്വാറന്റൈൻ ദിനങ്ങൾ കുറക്കുവാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം

  • 17/09/2021

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക്  പ്രവേശിക്കുന്ന യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുവാന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും ഏഴ്  ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്.  ക്വാറന്റൈൻ മൂന്ന് ദിവസം പൂര്‍ത്തിയാക്കിയാല്‍ സ്വന്തം ചിലവില്‍ കോവിഡ് പരിശോധനക്ക് വിധേയമായി  നെഗറ്റീവ് ആണെങ്കിൽ നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിക്കാം. 

കോവിഡിന്‍റെ തീവ്രതയും അപകടാവസ്ഥയും രാജ്യത്ത് കുറഞ്ഞ് വരികയാണെന്നും ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതായും ആരോഗ്യ അധികൃതര്‍ പറഞ്ഞു. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് ഈ മാസം അവസാനത്തോടെ പൂര്‍ണ്ണമായും നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്സ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈൻ കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പഠിച്ചുകൊണ്ടിരുക്കുകയെന്നാന്നും ഉടന്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ആരോഗ്യ അധികാരികള്‍ വ്യക്തമാക്കി. 

Related News