പിസിആർ പരിശോധനക്കായി കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.

  • 17/09/2021

കുവൈത്ത് സിറ്റി : കോവിഡ് പിസിആർ പരിശോധനക്കായി ആറ് ഹെൽത്ത് കെയർ സെന്ററുകൾ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് അൽ ഹുമൈദി, ഷുവൈഖിലെ ഷെയ്ഖ അൽ സെദൈരവി ഹെൽത്ത് സെന്റർ, ഹവല്ലിയിലെ സഹ്‌റ മെഡിക്കൽ സെന്റർ, ഫർവാനിയയിലെ എം. അൽ ശല്ലാഹി ക്ലിനിക്, സബാഹ് അഹമ്മദ് ഹെൽത്ത് സെന്റർ എ, അഹ്മദി, സാദ് എന്നിവിടങ്ങളിലെ സബാഹ് അൽ അഹമ്മദ് ഹെൽത്ത് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പിസിആർ പരിശോധന ആരംഭിക്കുന്നത്. 

അവധിക്കാലത്ത് വിദേശത്തേക്ക് പോകുന്ന പ്രവാസികളുടെയും സ്വദേശികളുടെയും എണ്ണം വര്‍ദ്ധിച്ചതോടെ പരിശോധനയ്‍ക്ക് എത്തുന്നവരുടെ എണ്ണത്തില്‍  കാര്യമായ വര്‍ദ്ധനവുണ്ടായുണ്ടായതിനെ തുടര്‍ന്നാണ്‌ പുതിയ സെന്‍ററുകള്‍ തുടങ്ങുന്നത്. വാക്സിനെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കിയതോടെ കൂടുതല്‍ പേരുകളാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. 

Related News