താലിബാനില്‍ ചേരാനായി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണ്മാനില്ല

  • 17/09/2021

കുവൈത്ത് സിറ്റി : താലിബാനില്‍ ചേരാനായി വീട് വിട്ട കൗമാരക്കാരിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ്  അഫ്ഗാനിസ്ഥാനിലെ താലിബാനിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കത്തെഴുതി പെണ്‍കുട്ടി അപ്രത്യക്ഷയായത്. 15 വയസ്സുള്ള പാകിസ്താനി പെൺകുട്ടിയെയാണ് കാണാതായതായത്.മകളുടെ പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ലെന്നും  തനിക്ക്  അയച്ച വാട്‌സാപ്പ് സന്ദേശവും പിതാവ് പോലിസിന്  കൈമാറി. 

അതിനിടെ പെണ്‍കുട്ടി കുവൈത്ത് വിട്ടിട്ടില്ലെന്നും സാൽമിയയിലാണെന്നും വാര്‍ത്തകളുണ്ട്. പെണ്‍കുട്ടിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും തിരച്ചില്‍ നടത്തുകയാണെന്നും  അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി  അഫ്ഗാനിലേക്ക് കടക്കാനാണ് പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് വിവരം. 

Related News