നൂതന ചികിത്സാ സൗകര്യങ്ങളുമായി ഫര്‍വാനിയ പ്രോജക്ട്; സംയോജിത മെഡിക്കൽ സേവനങ്ങള്‍ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി

  • 18/09/2021

കുവൈത്ത് സിറ്റി: പുതിയ ഫര്‍വാനിയ ഹോസ്‍പിറ്റല്‍ ബില്‍ഡിംഗ് പ്രോജക്ടിലൂടെ സംയോജിത മെഡിക്കൽ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുടെ ഒപ്പം ആരോഗ്യ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. 

എല്ലാ നൂനത മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയില്‍ ഉണ്ടായിരിക്കുമെന്നും രാജ്യത്തെ ആരോഗ്യ സംവിധാനത്തെ തന്നെ ഈ പ്രോജക്ട് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 423,000 സ്ക്വയര്‍ മീറ്ററുകളിലായാണ് ആശുപത്രി കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുന്നത്.

955 കിടക്കകള്‍, 233 തീവ്രപരിചരണ മുറികള്‍, 318 പൊതുവായതും പ്രത്യേകവുമായ ക്ലിനിക്കുകൾ, 156 വിദഗ്ധ ഡെന്‍റല്‍ ക്ലിനിക്കുകള്‍, 31 ഓപ്പറേറ്റിംഗ് റൂമുകള്‍ എന്നിങ്ങനെ സംവിധാനങ്ങളുണ്ടാകും. അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ ഫര്‍വാനിയ ആശുപത്രിക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ പറ്റുമെന്നാണ് മന്ത്രി പ്രതീക്ഷ പങ്കുവെച്ചത്.

Related News