പത്തനംതിട്ട സ്വദേശിയായ യുവാവ് കുവൈത്തിൽ മരണപ്പെട്ടു.

  • 19/09/2021

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശിയായ യുവാവ് കുവൈത്തിൽ മരണപ്പെട്ടു, പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ  രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണപ്പെട്ടത്. ന്യൂ ഗോൾഡൻ ഇന്റർനാഷണൽ കമ്പനി ജീവനക്കാരനായിരുന്നു. വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നാട്ടുകാരൻ കൂടിയായ രഞ്ജിത് സിങ്ങിന്റെയും കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ്‌ മാവേലിക്കരയുടെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.

Related News