പുനരധിവാസത്തിലെ അതിജീവനം വെബ്ബി നാർ സംഘടിപ്പിക്കുന്നു

  • 20/09/2021

ജീവിതത്തിന്റെ നല്ല സമയം മുഴുവൻ ഈ പ്രവാസ ലോകത്തു കുടുംബത്തിനും, നാടിനും വേണ്ടി കഷ്ടപ്പെട്ട് ജീവിത സായഹ്നത്തിൽ നിരാലംബരും നിരാശ്രയരായും ആകുന്ന വർ നിരവധിയാണ്. ചിലപ്പോൾ കുറഞ്ഞ കാലം പ്രവാസം കഴിഞ്ഞു തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തുന്നവരും അനവധിയാണ്. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തി സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധരാകുന്ന പ്രവാസികളെ കേരളാ സർക്കാരിന്റെ നോർക്കയുടെയും, അഗ്രോ പാർക്കിന്റെയും സഹകരത്തോടെയും അതിന് പ്രാപ്തരാക്കുക എന്നതാണ് കൊല്ലം ജില്ലാ പ്രവാസി സമാജം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈറ്റ് 60 മത് നയതന്ത്ര വാർഷികത്തിന്റെയും ഭാഗമായി സെപ്തംബർ 24 വെള്ളിയാഴ്ച കുവൈറ്റ് സമയം വൈകിട്ട്  6 മണിക്ക് (ഇന്ത്യൻ സമയം 8.30 PM) സൂമിൽ  "പുനരധിവാസത്തിലെ അതിജീവനം " ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകളിലൂടെ ..... എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്നത്. നോർക്കാ വെൽഫയർ ബോർഡ് മെമ്പർ എൻ. അജിത് കുമാർ , അഗ്രോ പാർക്ക് ചെയർമാനും.സി.ഇ. ഓ യുമായ ബൈജൂ നെടുംങ്കേരി എന്നിവർ മുഖ്യ പ്രഭാക്ഷണങ്ങൾ നടത്തും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കു മറുപടിയും നൽകുന്നതുമായിരിക്കും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ പ്രവാസ സമൂഹത്തിലെ എല്ലാ സഹോദരങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് 6650 4992/65984975/66461684 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

Related News