പ്രവാസി അധ്യാപകര്‍ സ്വന്തം രാജ്യത്ത് നിന്നുള്ള ക്രിമിനല്‍ റെക്കോര്‍ഡ് ഹാജരാക്കണം; MOE.

  • 20/09/2021

കുവൈത്ത് സിറ്റി: പ്രാദേശിക കരാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്ന പ്രവാസി അധ്യാപകര്‍ സ്വന്തം രാജ്യത്ത് നിന്നുള്ള ക്രിമിനല്‍ റെക്കോര്‍ഡ് ഹാജരാക്കേണ്ടത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. 

വിമാന സര്‍വ്വീസുകള്‍ മെച്ചപ്പെട്ട രീതിയില്‍ ആകുമ്പോള്‍ ഈ വിവരങ്ങള്‍ സമര്‍പ്പിക്കാമെന്ന് നിരവധി അധ്യാപകര്‍ അഡ‍്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അണ്ടര്‍ സെക്രട്ടിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, മന്ത്രാലയം ഈ അപേക്ഷ തള്ളിക്കളഞ്ഞു. 

സ്വന്തം രാജ്യത്ത് നിന്നുള്ള ക്രിമിനല്‍ റെക്കോര്‍ഡ് ഏറ്റവും അടിസ്ഥാനമായ കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. അവരവരുടെ രാജ്യങ്ങളിലേക്ക് പോയി ക്രിമിനല്‍ റെക്കോര്‍ഡുമായി മടങ്ങി വരുന്നതല്ലാതെ ഇക്കാര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ല. ഇത് വിദേശകാര്യ മന്ത്രാലയം അംഗീകരിക്കുകയും വേണമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News