കുവൈത്തിൽ മരണപ്പെട്ട ചാൾസ് ചാക്കോയുടെ മൃതദേഹം നാളെ പൊതുദർശനത്തിന് വയ്ക്കും.

  • 22/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ മരണപ്പെട്ട ചാൾസ് ചാക്കോയുടെ  മൃതദേഹം നാളെ  പൊതുദർശനത്തിന് വയ്ക്കും, നാളെ ഉച്ചക്ക് 1.30 ന്  സാബ മോർച്ചറിയിലാണ് ചാൾസ് ചാക്കോയുടെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്നത്.  തുടർന്ന് വൈകിട്ട് 5.30 ൻറെ കുവൈറ്റ് എയർവെയ്‌സ് വീമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും, ഭാര്യയും മകനും ഒപ്പം നാട്ടിലേക്ക് പോകും.  
  
തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും  മകൻ ചാൾസ് ചാക്കോ (53) കഴിഞ്ഞ ദിവസമാണ്  മരണപ്പെട്ടത്.  ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന്  മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അൽ അമനാ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ആൻ ജേക്കബ് (അൽ-മുല്ലാ), ഏക മകൻ  കോളിൻ ചാൾസ് ചാക്കോ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾക്ക്  കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ്‌ മാവേലിക്കരയാണ്  നേതൃത്വം വഹിച്ചത്. 

Related News