ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

  • 22/09/2021

കുവൈത്ത് സിറ്റി : തൊഴിലുടമകള്‍ക്ക് ജീവനക്കാരുടെ വർക്ക് പെർമിറ്റ് ഓൺലൈന്‍ വഴി   റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നതായി പബ്ലിക് അതോറിറ്റി ഫോർ മാനവശേഷി അറിയിച്ചു. തൊഴിലാളിക്കെതിരെ ലേബര്‍ കോടതി  അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തൊഴിലാളിയുമായി ബന്ധപ്പെട്ട രേഖകളും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും അതോടപ്പം സ്പോൺസർ അതോറിറ്റി സന്ദർശിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിസ റദ്ദ് ചെയ്യുന്ന അപേക്ഷയുടെ കൂടെ 250 ദിനാറും സാമ്പത്തിക ഗ്യാരണ്ടിയായി പാമില്‍ നിക്ഷേപിക്കണം. ഈ തുക തൊഴിലുടമക്ക്  തിരികെ നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

Related News