ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിനുള്ള ചെലവ് കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും; ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജ്

  • 22/09/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള ചെലവ് വളരെ കൂടതലാണെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. റിക്രൂട്ട്മെന്‍റ് ചെലവ് പരമാവധി 300 ദിനാര്‍ ആക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും, അതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

കൂടുതൽ തൊഴിലാളികൾ കുവൈത്തിലേക്ക് വരുന്നതോടെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  വ്യക്തമാക്കി.  

കഴിഞ്ഞ ജൂണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പിട്ടിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ചെലവുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിന്‍റെ ഗുണഫലങ്ങള്‍ പെട്ടെന്ന് തന്നെ ലഭിക്കുമെന്നും സ്ഥാനപതി പറഞ്ഞു.

Related News