കുവൈത്ത് ടവറിൽ ഒരുമിച്ച് തെളിഞ്ഞ് കുവൈത്ത്, യു എസ് പതാകകൾ

  • 23/09/2021

കുവൈത്ത് സിറ്റി: കുവൈറ്റ് - അമേരിക്ക നയതന്ത്ര ബന്ധത്തിന്റെ 60 -ാം  വാർഷികത്തിൽ സർപ്രൈസ് ഒരുക്കി യു എസ് സ്ഥാനപതി  എലീന റോമനോവസ്കി. കുവൈത്ത് ടവറിൽ ഇരു രാജ്യങ്ങളുടെയും പതാകകൾ ഒരുമിച്ച് തെളിഞ്ഞതായിരുന്നു ആദ്യത്തേത്. കൂടാതെ കുവൈറ്റ് ടവറിലെ വിസ്മയം കാണാനായി നേരിട്ടെത്തുകയും ചെയ്തു. 

ആറ് കുവൈത്തി വിദ്യാർത്ഥികളുമായി സ്ഥാനപതി ചർച്ചയും നടത്തി. ഇൻ്റർനാഷണൽ  സ്റ്റുഡൻ്റ് എക്സ്ചേഞ്ച് മിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ഫിഷ് മാർക്കറ്റ് റെസ്റ്റ് റെൻ്റിൽ വച്ചാണ് സ്ഥാനപതി കണ്ടത്. അവരുടെ ആശങ്കകളെയും താൽപ്പര്യങ്ങളെയും കുറിച്ച് അവരോട് ചോദിച്ചറിഞ്ഞതായി സ്ഥാനപതി പറഞ്ഞു.

“ഈ സന്തോഷകരമായ സന്ദർഭം ആഘോഷിക്കാൻ ഈ സ്ഥലത്തേക്കാൾ (കുവൈറ്റ് ടവേഴ്സ്) മികച്ച മറ്റൊരു സ്ഥലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ അടുപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു" എന്നും അവർ മാധ്യമങ്ങളോട് സംസാരിച്ചു. 
1072275-2.jpeg

Related News