കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടവർക്ക് ആരോഗ്യ മന്ത്രാലയം സന്ദേശമയച്ച് തുടങ്ങി

  • 23/09/2021

കുവൈത്ത് സിറ്റി: ഫൈസർ വാക്സിൻ മൂന്നാം ഡോസ് എടുക്കേണ്ടവർക്ക് ആരോഗ്യ മന്ത്രാലയം സന്ദേശം അയച്ച് തുടങ്ങി. അടുത്തദിവസങ്ങളിൽ തന്നെ മന്ത്രാലയം ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നാണ് വൃത്തങ്ങൾ സൂചന നൽകുന്നത് .

പ്രായമേറിയവർ, വിട്ടുമാറാത്ത രോഗം ഉളളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവർക്കാണ് മൂന്നാം ഡോസ് ആദ്യം നൽകുന്നത്. ജനിതകമാറ്റം വന്ന ഡെൽറ്റ വകഭേദത്തിൻ്റെ സാഹചര്യത്തിലാണ് മൂന്നാം ഡോസ് നൽകുന്നത്.

Related News