കയറ്റുമതിയിൽ 152 ശതമാനം വളർച്ച നേടി കുവൈത്ത്

  • 23/09/2021

കുവൈത്ത് സിറ്റി: ഈ വർഷത്തെ രണ്ടാം പാദത്തിൽ കുവൈത്തിൻ്റെ കയറ്റുമതി 152 ശതമാനം വർധിച്ചതായി കണക്കുകൾ. ഇറക്കുമതി 18.9 ശതമാനം കൂട്ടിയിട്ടുമുണ്ട്. 

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ   1.97 ബില്യൺ ദിനാറിൻ്റെ കയറ്റുമതിയാണ് കുവൈത്ത് ആകെ നടത്തിയത്. ഈ വർഷം രണ്ടാം പാദത്തിൽ 4.97 ബില്യൺ ദിനാർ ആയി ഉയർന്നു. 

ഇതിൽ 4.5 ബില്യൺ ദിനാറും എണ്ണയും അതിന്റെ ഡെറിവേറ്റീവുകളും ആണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 1.7 ബില്യൺ മാത്രായിരുന്നു.

Related News