സ്വയം വെടിവെച്ച് ഇന്ത്യക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു.

  • 23/09/2021

കുവൈറ്റ് സിറ്റി : സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാരനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറായി സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ സ്‌പോൺസറുടെ പക്കലുള്ള എയർ റൈഫിൾ ഉപയോഗിച്ചാണ് സ്വയം വെടിവച്ചത്, പരിക്കേറ്റ ഇയാളെ സ്പോൺസർ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചു.

സംഭവത്തെക്കുറിച്ച് സുരക്ഷാ അധികാരികളെ സ്പോൺസർ  അറിയിച്ചതായും, സ്പോൺസറെ ചോദ്യം ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു. 

Related News