ഹോട്ടൽ മേഖലയിൽ തൊഴിലാളി ക്ഷാമം; മാൻപവർ അതോറിറ്റി ഇടപെടും.

  • 23/09/2021

കുവൈത്ത് സിറ്റി: ഹോട്ടൽ മേഖലയിൽ കുവൈത്തി തൊഴിലാളികളുടെ എണ്ണം കൂട്ടാൻ മാൻപവർ അതോറിറ്റി താത്പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കി നാഷണൽ മാൻപവർ അഫയേഴ്സ് ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഷാലാനി വ്യക്തമാക്കി. കുവൈത്തി ഹോട്ടൽ ഉടമകളുടെ അസോസിയേഷനുമായി അൽ ഷാലാനി ചർച്ച നടത്തി.

കുവൈത്തികളായ തൊഴിലാളികളെ മേഖലയിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ നേരിടുന്ന തടസങ്ങൾ കണ്ടെത്താൻ അതോറിറ്റി പരിശ്രമിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ എല്ലാം അതോറിറ്റി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News