നിയമ ലംഘനം; 8 എയർലൈനുകൾക്കും എയർലൈൻ ഓഫീസുകൾക്കും DGCA പിഴ ചുമത്തുന്നു.

  • 23/09/2021


കുവൈറ്റ് സിറ്റി : യാത്രക്കാരുടെ പരാതികളും, കുവൈത്തിൽ  പ്രവർത്തിക്കുന്ന ടൂറിസം, ട്രാവൽ ഓഫീസുകളും എയർലൈനുകളും നടത്തുന്ന  നിയമലംഘനങ്ങളും പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ മദ്ധ്യസ്ഥ സമിതി യോഗം ചേർന്നു.

എയർ ട്രാൻസ്പോർട്ട് മാർക്കറ്റുമായി ബന്ധപ്പെട്ട ഡി.ജി.സി.എ. നൽകിയ സർക്കുലറുകളും നിയമങ്ങളും ലംഘിക്കുന്ന കമ്പനികൾക്കെതിരായ 8 പരാതികൾ ഉൾപ്പെടെയുള്ള എല്ലാ ലംഘനങ്ങളും കമ്മിറ്റി അവലോകനം ചെയ്തതായി കമ്മീഷൻ ചെയർമാനും എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ അബ്ദുള്ള അൽ-രാജ്ഹി പറഞ്ഞു.

കുവൈറ്റിലെ എയർ ട്രാൻസ്പോർട്ട് മാർക്കറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച എല്ലാ നിയമങ്ങളും സർക്കുലറുകളും കമ്പനികളും ഓഫീസുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അൽ-രാജ്ഹി ഊന്നിപ്പറഞ്ഞു. 

Related News