കോവിഡ് പരിശോധന; നിരക്ക് കുറച്ച് കുവൈത്ത് സർക്കാർ

  • 23/09/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് പരിശോധനാ നിരക്ക് കുറച്ചുകൊണ്ട് സർക്കാർ ഉത്തരവായി. അടുത്ത ഞായറാഴ്ച മുതൽ  പിസിആർ പരിശോധനക്ക്  14 ദിനാറായി നിശ്ചയിച്ചിതായി സിവിൽ മെഡിക്കൽ സർവീസസ് അഫയേഴ്സ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ അറിയിച്ചു.നേരത്തെ 20 ദിനാര്‍ വരെ കോവിഡ് പരിശോധനാക്കായി ഈടാക്കിയിരുന്നു.പുതിയ സര്‍ക്കുലര്‍ പ്രകാരം  ആന്റിജൻ പരിശോധനയ്ക്കും  3 ദിനാറായി കുറയും. പല ക്ലിനിക്കുകളിലും സ്വകാര്യ ആശുപത്രികളിലും വ്യത്യസ്തമായ തുകയായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇതിനാണ് പുതിയ ഉത്തരവോടെ മാറ്റം വന്നത്.  

Related News