ഗാര്‍ഹിക തൊഴിലാളികളെ തിരികെ കൊണ്ടുപോകാൻ ഫിലിപ്പൈൻസ് വിമാനം അയക്കുന്നു, കുവൈത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിമര്‍ശനം

  • 24/09/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്ന  രാജ്യങ്ങളുടെ ചില നടപടികള്‍ കുവൈത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നതായി വിമര്‍ശനം. ചില രാജ്യങ്ങള്‍ വിമാനം വരെ അയച്ച് എംബസികള്‍ക്കുള്ളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് പോകുന്നത് കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്.

ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധന്‍ ബാസം അല്‍ ഷമ്മാരി ആണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഈ നടപടി അന്തര്‍ദേശീയമായും പ്രാദേശികമായും കുവൈത്തിത്തിന്‍റെ  പ്രതിച്ഛായയെ ബാധിക്കുകയണ്. 

എംബസിയില്‍ അഭംയം തേടിയവരെ കൊണ്ട് പോകുന്നതിനായി ഈ 29ന് വിമാനം അയക്കാന്‍ ഫിലിപ്പൈൻസ്  തീരുമാനിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുന്നത് ലേബര്‍ മാര്‍ക്കറ്റിനെയും പ്രത്യേകിച്ച് ഡൊമസ്റ്റിക്ക് മാര്‍ക്കറ്റിനെയും ബാധിക്കുമെന്ന് അല്‍ ഷമ്മാരി പറഞ്ഞു.

Related News