60 വയസ് കഴിഞ്ഞവരുടെ പെർമിറ്റ് പുതുക്കാൻ വന്‍ തുക; തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം

  • 24/09/2021

കുവൈത്ത് സിറ്റി: സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ വന്‍ തുക ഏര്‍പ്പെടുത്തിയ മാന്‍പവര്‍ അതോറിറ്റി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം. കുവൈത്തി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുഹമ്മദ് അൽ സാഖ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന് ഈ ആവശ്യം ഉയര്‍ത്തി കത്തെഴുതിയിട്ടുണ്ട്. 

ഈ തീരുമാനം കുവൈത്തിന് വിദഗ്ധരായ തൊഴിലാളികളെ നഷ്ടപ്പെടുത്തുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഈ തീരുമാനം റദ്ദാക്കണമെന്നും അത് നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ വാണിജ്യ മന്ത്രിയും പിഎഎം ചെയര്‍മാനുമായ  ഡോ. അബ്‍ദുള്ള അല്‍ സല്‍മാനും അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൗസയും തമ്മില്‍ ചിലര്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നാണ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് 2,000 ദിനാറാണ് ഫീസ്.

ഇത് 500 ദിനാര്‍ ആക്കണമെന്ന നിലപാടിലാണ്  സല്‍മാന്‍. ഇക്കാര്യം അല്‍ മൗസയെ ബോധ്യപ്പെടുത്താനും അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിക്കാനും മന്ത്രി ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിസഭയിലും തന്‍റെ നിലപാടുകള്‍ സല്‍മാന്‍ ഉയര്‍ത്തും.

Related News