ലക്ഷ്യമിട്ട മുഴുവൻ ഗ്രൂപ്പുകൾക്കും രണ്ട് ഡോസ് കൊവിഡ് വാക്സിൻ നൽകി കുവൈറ്റ്

  • 24/09/2021

കുവൈത്ത് സിറ്റി: എല്ലാ ആരോഗ്യ ഗവർണറേറ്റുകളിലുമായി  ലക്ഷ്യമിട്ട ഗ്രൂപ്പുകളുടെ വാക്സിനേഷൻ 100 ശതമാനം പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധാരണ ജീവിതത്തിലേക്ക് പൂർണമായി തിരികെയെത്താനുള്ള സൂചനയാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു. 

സമൂഹത്തിന് ആകെയുള്ള മുൻകരുതലാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ക്യാപിറ്റലിൽ  83 ശതമാനം, ഫർവാനിയ- 77, ഹവാലി - 76, അഹമദി - 70, ജഹ്റ- 56 എന്നിങ്ങനെയാണ് ആകെ വാക്സിനേഷൻ രണ്ട് ഡോസ് പൂർത്തിയാക്കിയത്.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ വാക്സിൻ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യ ഡോസ് സ്വീകരിച്ചവർ വാക്സിനേഷൻ പൂർണ്ണമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News