കുവൈത്തില്‍ തീപിടുത്തം; 3 വിദേശികള്‍ക്ക് പരിക്കേറ്റു

  • 24/09/2021

കുവൈത്ത് സിറ്റി : ആന്തലൂസ് ഭാഗത്തും ഫർവാനിയയിലും ഉണ്ടായ തീ പിടുത്തത്തില്‍ മൂന്ന് വിദേശികള്‍ക്ക് പരിക്കേറ്റു. ഫയർ ഫോഴ്സിന്‍റെ ഓപ്പറേഷൻ റൂമിന് ലഭിച്ച വിവരത്തെ തുടര്‍ന്ന്  ഫർവാനിയ, ജലീബ് ഫയർ സ്റ്റേഷനുകളിലെ  അഗ്നിശമന സേന ടീം പ്രദേശത്ത് എത്തുകയായിരുന്നുവെന്ന് ജനറൽ ഫയർ ഫോഴ്സ്  പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. കെട്ടിടത്തിന്‍റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ച ഫർണിച്ചർ കടയിലാണ് തീപിടുത്തമുണ്ടായത്.

കെട്ടിടത്തിലെ താമസക്കാരെ  ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാലാണ്  വലിയ അപകടം ഒഴിവായത്. പുകയും തീയും ചൂടും  കാരണം ഫ്ലാറ്റുകളില്‍ താമസിച്ചിരുന്ന നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍ക്കായി മെഡിക്കൽ എമർജൻസി സൈറ്റ് ഓഫീസർ ഫഹദ് അൽ എനെസിയുടെ നേത്രുത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു. ആന്തലൂസില്‍ വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ട 4 വാഹനങ്ങളിൽ തീപിടുത്തമുണ്ടാവുകയായിരുന്നു. സുലൈബിഖാത്ത്, അർദിയ പ്രദേശങ്ങളിലെ അഗ്നിശമന സേന ടീമെത്തി തീയണച്ചു. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. 

Related News