ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം; ട്രാഫിക്ക് വിഭാഗം പരിശോധന കര്‍ശനം

  • 25/09/2021

കുവൈത്ത് സിറ്റി: ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനായി ട്രാഫിക്ക് വിഭാഗം കര്‍ശന പരിശോധന നടത്തുന്നു . പ്രധാന റോഡുകളിലും റിംഗ് റോഡുകളിലും ഡെലിവറിക്കായി പോകുന്നത് ജനറല്‍ ട്രാഫിക്ക് വിഭാഗം തടഞ്ഞിരുന്നു.

ഈ നിയമം തെറ്റിക്കുന്നവരെ പിടികൂടാന്‍ എല്ലാ റോഡുകളിലും ട്രാഫിക്ക് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഡെലവറി ബൈക്കുകളുടെ ചില ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നിയന്ത്രണം ട്രാഫിക്ക് വിഭാഗം കൊണ്ട് വന്നത്.

ഇതോടെ ഡെലിവറി ബൈക്കുകള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാത്രമായി. ഡെലിവറിക്കായി പോകുമ്പോള്‍ കാര്‍ഗോ ബോക്സില്‍ റിഫ്ലക്ടീവ് സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Related News